കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർദ്ധിക്കുന്നു. മൂന്നാഴ്ചക്കുള്ളില്‍ 182 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണ്. വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.
ഇതുവരെ 78 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എറണാകുളത്ത് 34 ഉം തിരുവനന്തപുരത്ത് 30 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാക്സിനെടുത്തവരെ വീണ്ടും കോവിഡ് ബാധിക്കുന്നതാണ് ആശങ്കക്ക് കാരണം. അതേസമയം, ശേഷി കുറഞ്ഞ വൈറസായതിനാല്‍ രോഗ തീവ്രത കുറവാണ് അതുകൊണ്ടുതന്നെ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
ദക്ഷിണ പൂർവ്വേശ്യൻ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ ജെ.എൻ 1 വകഭേദങ്ങളായ എല്‍.എഫ് 7, എൻ.ബി.1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കൂടുതലല്ല. വൈറസ് ബാധിതര്‍ക്ക് സാധാരണയായി പനി, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നത്. എന്നാല്‍, കേരളത്തിലെ 93 ശതമാനത്തിലധികം ആളുകള്‍ പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭീഷണിയുണ്ടാകില്ലെന്നും ഒരു ആഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാകുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.