തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു. രാവിലെ 10 മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്.
കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലാണ് എ പ്രദീപ് കുമാറിന്റെ നിയമനം. സർക്കാരിന്റെ അവസാന വർഷത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനകീയമാക്കുക എന്നാല്‍ ലക്ഷ്യത്തോടെയാണ് പ്രദീപ്കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന്, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് തവണ എംഎല്‍എയായി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രിസം പദ്ധതി നോര്‍ത്ത് മണ്ഡലത്തിലെ സ്കൂളുകളുടെ മുഖച്ഛായ മാറ്റിയ പദ്ധതികളില്‍ ഒന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group