video
play-sharp-fill

Thursday, May 22, 2025
HomeMain'വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും, ഉപജീവനമാര്‍ഗം തകര്‍ത്തു'; ഞാൻ ആ തെറ്റ് ചെയ്തിട്ടിലെന്ന്...

‘വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും, ഉപജീവനമാര്‍ഗം തകര്‍ത്തു’; ഞാൻ ആ തെറ്റ് ചെയ്തിട്ടിലെന്ന് ബിന്ദു

Spread the love

തിരുവനന്തപുരം: വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു. തന്നെ മാനസികമായി തകർത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയുണ്ടെന്നും മൂന്ന് പൊലീസുകാരാണ് ആത്മഹത്യയുടെ വക്കില്‍ വരെയെത്തിച്ചതെന്നും ബിന്ദു  പറഞ്ഞു.

ഏറ്റവും കൂടുതല്‍ തന്നെ വേദനിപ്പിച്ചത് എഎസ്‌ഐ പ്രസന്നൻ ആണെന്ന് ബിന്ദു പറഞ്ഞു. ഒരാള്‍ക്കും കൂടി നടപടിയെടുക്കണം എന്നാലേ തനിക്ക് തൃപ്തി ഉണ്ടാകൂ എന്ന് ബിന്ദു വ്യക്തമാക്കി.

എസ് ഐ പ്രസാദിനെയും എഎസ്‌ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്തിരുന്നു. മൂന്നാമതൊരു പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ട് പേരറിയില്ലെന്നും കണ്ടാല്‍ അറിയാമെന്നും ബിന്ദു പറയുന്നു. ഇയാളാണ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്ന സമയം കാറിലിരുന്ന് തന്നെ അസഭ്യം പറഞ്ഞതെന്ന് ബിന്ദു പറയുന്നു. ഇയാള്‍ക്കെതിരെയും നടപടി വേണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സ്വർണം മോഷ്ടിച്ചെന്ന് പരാതി നല്‍കിയ ഓമനക്കെതിരെയും പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു വ്യക്തമാക്കി. മാനനഷ്ടക്കേസ് കൊടുക്കും. തന്റെ ഉപജീവനമാർഗമാണ് അവർ തകർത്തുകളഞ്ഞതെന്ന് ബിന്ദു. ഭയങ്കര ജോലിയുണ്ടായിരുന്നു ആ വീട്ടില്‍. പെട്ടെന്ന് ജോലി തീർത്ത് വീട്ടില്‍ വരികയാണ് ചെയ്തതെന്ന് ബിന്ദു പറഞ്ഞു.പരാതിയില്‍ നടപടിയെടുക്കാൻ വൈകിയെന്ന് തോന്നുന്നില്ല. എല്ലാവരും പിന്തുണ നല്‍കുന്നുണ്ട്. ആ തെറ്റ് താൻ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. അന്തസായി ജീവിക്കണം. മക്കളെ വളർത്തണം. ആ ഒരു ആഗ്രഹം മാത്രമാണ് ഉള്ളതെന്ന് ബിന്ദു കുട്ടിച്ചേർത്തു..

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments