കൊല്ലം :തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു.
മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. മൂന്നുപേര്‍ കസ്റ്റഡിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുജിനും അക്രമി സംഘവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ച ശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി.
കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അനന്ദു പൊലീസിനു കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.