ഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകര ബന്ധമുളള രണ്ട് പേർ പിടിയില്‍.
സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരുടെ പക്കല്‍ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. അന്വേഷണം തുടങ്ങിയതായി ഷോപ്പിയാൻ പൊലീസ് അറിയിച്ചു.
ഷോപ്പിയാനിലെ ഡികെ പോറയില്‍ ഇന്ത്യൻ സൈന്യത്തിന്റെ 34RR SOG ഷോപിയാനും CRPF 178 Bn ഉം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ പിടിയിലായത്. രണ്ട് പിസ്റ്റളുകള്‍, നാല് ഗ്രനേഡുകള്‍, 43 ലൈവ് റൗണ്ട് ഉള്‍പ്പെടെ മാരകമായ വസ്തുക്കള്‍ കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.