ഇ-കൊമേഴ്സ് മേഖലയില്‍ പാകിസ്ഥാന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ദേശീയ പതാകകളും ഉല്‍പ്പന്നങ്ങളും ഇനിമുതല്‍ ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ മാർക്കറ്റുകളില്‍ വില്‍ക്കില്ല

Spread the love

ഡല്‍ഹി: പാകിസ്ഥാന്റെ ദേശീയ പതാകകളും ഉല്‍പ്പന്നങ്ങളും ഇനിമുതല്‍ ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ മാർക്കറ്റുകളില്‍ വില്‍ക്കാൻ പാടില്ല.

video
play-sharp-fill

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എക്സ് അകൗണ്ടിലൂടെയാണ് നിരോധന കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ ദേശീയ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാർട്ട്, യുബു ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്ബനി, ദി ഫ്ലാഗ് കോർപ്പറേഷൻ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സെൻട്രല്‍ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ‘

അത്തരം ഉല്‍പ്പന്നങ്ങള്‍ ഉടനടി പിൻവലിക്കാൻ മന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. പാകിസ്ഥാനുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ നീക്കം ചെയ്യണമെന്നും, രാജ്യത്തെ ദേശീയ നിയമങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ പ്രവർത്തിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ പാകിസ്ഥാൻ പതാകകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് CAIT (കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്) കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലിനും പ്രഹ്ലാദ് ജോഷിക്കും കത്ത് അയച്ചതിനെ തുടർന്നാണ് നടപടി.