കോട്ടയം: ഓൾ കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണ്ണയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
‘ലോട്ടറി ടിക്കറ്റിൻ്റെ വില വർധനവ് പിൻവലിക്കുക. വെട്ടിക്കുറച്ച 5000 രൂപ സമ്മാനം 23 എണ്ണം ആക്കുക 2000 ത്തിൻ്റെയും 200 ൻ്റെയും സമ്മാനം പുന:സ്ഥാപിക്കുക. എണ്ണം പെരുപ്പിച്ചു കാണിക്കുവാൻ ഏർപ്പെടുത്തിയ 50 രൂപ സമ്മാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
‘ജില്ലാ പ്രസിഡൻ്റ് ചന്ദ്രിക ഉണ്ണികൃഷ്ണൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് നന്തിയോട് ബഷീർ,ഡി.സി സി ജനറൽ സെക്രട്ടറി സണ്ണി കാഞ്ഞിരം, ഐ എൻടിയു സി റീജണൽ പ്രസിഡൻ്റ് ടോണി തോമസ് , യൂണിയൻ സംസ്ഥാന

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരവാഹികളായ പി.എച്ച്.അഷറഫ് .ജോർജ്ജ് വർഗ്ഗീസ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേഷ് കുമാർ , യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഏ.ഡി. പ്രസാദ്
നാഗമ്പടം ,കെ.എൻ. ദേവരാജൻ ,വി. മോഹനൻ നായർ , ടി.ഡി സുധാകരൻ ,ജയചന്ദ്രൻ പി.വി. മത്തായി വി അരവിന്ദൻ, സി. തങ്കച്ചൻ യൂണിയൻ ജില്ലാ ഭാരവാഹികളായ മായ പുത്തൻ തറ,സുജാത കെ.കെ, ഷാജി കോട്ടയം തുടങ്ങിയവർ സംസാരിച്ചു.