play-sharp-fill
തിരഞ്ഞെടുപ്പ് കഴിഞ്ഞു: ജില്ലയിലെ പൊലീസ് സേനയിൽ വൻ അഴിച്ചു പണി; കോട്ടയത്തെ സ്‌റ്റേഷനുകളിൽ ഈ സിഐമാർ എത്തുന്നു

തിരഞ്ഞെടുപ്പ് കഴിഞ്ഞു: ജില്ലയിലെ പൊലീസ് സേനയിൽ വൻ അഴിച്ചു പണി; കോട്ടയത്തെ സ്‌റ്റേഷനുകളിൽ ഈ സിഐമാർ എത്തുന്നു

സ്വന്തം ലേഖകൻ
കോട്ടയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വന്നതിനു പിന്നാലെ ജില്ലയിലെ പൊലീസ് സേനയിൽ വൻ അഴിച്ചു പണി. ജില്ലയിൽ ജോലി ചെയ്ത് പരിചയമുള്ള ഉദ്യോഗസ്ഥരെ തന്നെയാണ് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലേയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന പട്ടിക ഇങ്ങനെ
കോട്ടയം ഈസ്റ്റ് – സി.ഐ നിർമ്മൽ ബോസ്
കോട്ടയം വെസ്റ്റ് – സി.ഐ എം.ജെ അരുൺ
ഏറ്റുമാനൂർ – സി.ഐ എ.ജെ തോമസ്
തൃക്കൊടിത്താനം – സി.ഐ ടി.ആർ ജിജു
ഗാന്ധിനഗർ – സി.ഐ അനൂപ് ജോസ്
ചങ്ങനാശേരി – സി.ഐ പി.വി മനോജ് കുമാർ
എരുമേലി – സി.ഐ ടി.ഡി സുനിൽകുമാർ
പാമ്പാടി – സി.ഐ യു.ശ്രീജിത്ത്
വാകത്താനം – സി.ഐ കെ.പി ടോംസൺ
പാലാ – സി.ഐ വി.എ സുരേഷ്
വൈക്കം – സി.ഐ എസ്.പ്രദീപ്
രാമപുരം – സി.ഐ അജേഷ് കുമാർ
പൊൻകുന്നം – സി.ഐ വി.ജെ വിജയകുമാർ
മുണ്ടക്കയം – സി.ഐ വി.ഷിബുകുമാർ
മണിമല – സി.ഐ ഷാജി ജോസ്
കറുകച്ചാൽ – സിഐ കെ.സലിം