പള്ളി വികാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Spread the love

തൃശൂർ: പള്ളി വികാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

തൃശൂർ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ് പള്ളിയിലെ വികാരിയായ പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂർ (32) ആണ് മരിച്ചത്.

കഴിഞ്ഞ ഒക്‌ടോബർ 22നാണ് പതിയാരം പള്ളിയില്‍ വികാരിയായി ലിയോ പുത്തൂർ ചുമതലയേറ്റത്.
ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെ പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ വികാരിയെ അന്വേഷിച്ചെങ്കിലും കാണാനായില്ല. തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. ശേഷം, പള്ളിയോട് ചേർന്നുള്ള വികാരിയുടെ കിടപ്പുമുറിയിലെ ജനലിലൂടെ കൈക്കാരൻ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ പള്ളി ജീവനക്കാരും നാട്ടുകാരും പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. ആറ് വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ആദ്യമായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് വികാരിയായി എത്തുന്നത്.