പോക്സോ കേസ്; വ്ലോഗര്‍ മുകേഷ് നായര്‍ക്ക് മുൻകൂര്‍ ജാമ്യം; പരാതി നല്‍കുന്നതില്‍ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി

Spread the love

തിരുവനന്തപുരം: പോക്സോ കേസില്‍ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം.

video
play-sharp-fill

ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.

കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കുന്നതില്‍ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവളത്തെ റിസോർട്ടില്‍ വെച്ച്‌ ഒന്നരമാസം മുൻപാണ് റീല്‍സ് ചിത്രീകരണം നടന്നത്. വ്ലോഗർ മുകേഷ് നായരായിരുന്നു ഇതില്‍ അഭിനയിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് മുകേഷ് നായർക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുകയായിരുന്നു.