നിപ: ഹൈറിസ്ക് പട്ടികയിലുള്ളവര്‍ ഈ നാല് ജില്ലക്കാര്‍; 37 പേര്‍ പുതുതായി സമ്പര്‍ക്ക പട്ടികയില്‍; എട്ട് റിസല്‍ട്ട് കൂടി നെഗറ്റീവ്

Spread the love

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

video
play-sharp-fill

ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. ഇന്ന് (ശനി) 37 പേരെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി.

പെരിന്തല്‍മണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട ഇവരെല്ലാവരും പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവരാണ്. ഇതോടെ ആകെ 94 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേര്‍, പാലക്കാട് 11, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ആകെ 53 പേര്‍. 41 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group