പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 പ്രധാന കേന്ദ്രങ്ങള്‍; 400 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചു; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു; ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Spread the love

ഡൽഹി: രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങള്ളടക്കം ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും കഴിഞ്ഞ രാത്രി പ്രകോപനമുണ്ടായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

video
play-sharp-fill

രാജ്യത്തിന്റെ സുപ്രധാനമായ 26 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി. പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര അതിർത്തിയിലും , നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകള്‍ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. എല്ലാം തകർക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു.