കുമരകം രണ്ടാം കലുങ്ക് മുതൽ ആറ്റാമംഗലം പള്ളി വരെയുള്ള ഭാഗത്തു നാൽക്കാലികളെ കെട്ടിയിടുന്നു: പെട്രോൾ പമ്പ് റോഡിനു സമീപം കെട്ടിയിട്ടിരുന്ന പോത്ത് വാഹന യാത്രക്കാരെ വലച്ചു.

Spread the love

കുമരകം : കുമരകം രണ്ടാം കലുങ്ക് മുതൽ ആറ്റാമംഗലം പള്ളി വരെയുള്ള ഭാഗത്തു

video
play-sharp-fill

വഴിയോരത്ത് നാൽക്കാലികളെ കെട്ടുന്നത് ജനങ്ങളെ വലയ്ക്കുന്നു. .കഴിഞ്ഞ ദിവസങ്ങളിൽ

റോഡിന് സമീപം കെട്ടിയിരുന്ന പോത്ത് യാത്രക്കാർക്ക് ജീവന് ഭീഷണി ഉയർത്തി. മിക്ക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളും പോത്തിന്റെ അരികിൽ എത്തുമ്പോൾ മാത്രമാണ് കാണുന്നത്. തുടർന്ന്

പോത്തിനെ ഇടിക്കാതിരിക്കുവാൻ പെട്ടെന്ന് വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം

വിട്ടു അപകടം ഉണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക്

രക്ഷപെട്ടവരും നിരവധി. ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുന്ന ഇത്തരം ചെയ്തികൾ

പഞ്ചായത്ത് അധികൃതരോ നിയമപാലകരോ ഇടപെട്ടു ശക്തമായി നിരോധിച്ചുകൊണ്ടുള്ള

നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.