video
play-sharp-fill

Saturday, May 17, 2025
HomeMainഒരേ റൂട്ടിലുള്ള ബസുകള്‍ക്ക് പത്തുമിനിറ്റ് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ ; മത്സര ഓട്ടം തടയാന്‍...

ഒരേ റൂട്ടിലുള്ള ബസുകള്‍ക്ക് പത്തുമിനിറ്റ് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ ; മത്സര ഓട്ടം തടയാന്‍ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്

Spread the love

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയില്‍ ബസ് ഉടമകള്‍ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ഉത്തരവിറക്കും.

സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.സ്വകാര്യ ബസ്സുകളുടെ മത്സയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലിലൂടെ മത്സര ഓട്ടം നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments