video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainതുടര്‍ച്ചയായ 6-ാം വിജയവുമായി മുംബൈ ഇന്ത്യന്‍സ് ; മുംബൈ11 കളികളില്‍ നിന്ന് 14 പോയന്റോടെ പ്ലേ...

തുടര്‍ച്ചയായ 6-ാം വിജയവുമായി മുംബൈ ഇന്ത്യന്‍സ് ; മുംബൈ11 കളികളില്‍ നിന്ന് 14 പോയന്റോടെ പ്ലേ ഓഫിനടുത്ത്, രാജസ്ഥാന്‍ പുറത്തേക്ക്

Spread the love

ജയ്പുര്‍: സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയം. രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്ത് 100 റണ്‍സിന് കീഴടക്കിയ മുംബൈ 11 കളികളില്‍ നിന്ന് 14 പോയന്റോടെ ഒന്നാം സ്ഥാനത്തെത്തി. പ്ലേ ഓഫിന് തൊട്ടടുത്താണ് ടീം.

മുംബൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. എട്ടാമനായി ഇറങ്ങി 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന്‍ സ്‌കോര്‍ 100 കടത്തിയത് ആര്‍ച്ചറുടെ ഇന്നിങ്‌സായിരുന്നു.

തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു രാജസ്ഥാന്‍ ബാറ്റിങ് നിരയുടെ പ്രകടനം. ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ റെക്കോഡ് സെഞ്ചുറിക്കാരന്‍ വൈഭവ് സൂര്യവംശിയെ (0) അവര്‍ക്ക് നഷ്ടമായി. പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (13), നിതീഷ് റാണ (9), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (16), ഷിംറോണ്‍ ഹെറ്റ്മയര്‍ (0), ശുഭം ദുബെ (15), ധ്രുവ് ജുറെല്‍ (11) എന്നിങ്ങനെയാണ് രാജസ്ഥാന്റെ പ്രധാന ബാറ്റര്‍മാരുടെ പ്രകടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈക്കായി കരണ്‍ ശര്‍മയും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് രണ്ടു വിക്കറ്റെടുത്തു.

നേരത്തേ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ഓപ്പണര്‍മാരായ റയാന്‍ റിക്കെല്‍ട്ടണും രോഹിത് ശര്‍മയും നല്‍കിയ മികച്ച തുടക്കം പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെയാണ് മുംബൈ വമ്പന്‍ സ്‌കോറിലെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments