തിരുവനന്തപുരം: ആൾമാറാട്ടത്തിലൂടെ സിനിമയുടെ കളക്ഷൻ തുക തട്ടിയെടുത്ത വിതരണക്കാരനെതിരെ കേസെടുത്ത് പൊലീസ്. കൊല്ലം അഞ്ചൽ സ്വദേശി ഷമീമിനെതിരെയാണ് തട്ടിപ്പിന് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.
നെയ്യാർ ഫിലിംസിന്റെ ബാനറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘വിരുന്ന്’ എന്ന സിനിമയുടെ കളക്ഷനായ 30 ലക്ഷം രൂപയാണ് ചിത്രത്തിന്‍റെ വിതരണക്കാരനെന്ന വ്യാജേന വിവിധ തീയേറ്ററുകാരിൽ നിന്നും ഇയാൾ തട്ടിയെടുത്തത്.
വിവിധ തീയറ്ററുകളിൽ നിന്നായി ബാങ്ക് ഇടപാടുകളിലൂടെയും ഗൂഗിൽ പേ വഴിയുമാണ് ഇയാൾ മുപ്പത് ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. നെയ്യാർ ഫിലിംസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീകാന്തിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിന്‍റെ ഉടമയാണ് ഷമീം. ഇയാൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചെന്നും കന്‍റോൺമെന്‍റ് പൊലീസ് അറിയിച്ചു.