വാഷിംഗ്‌ടണ്‍: യേശു ക്രിസ്‌തുവിനെ കുരിശിലേറ്റിയ കൃത്യമായ തീയതിയിലേയ്ക്ക് വിരല്‍ ചൂണ്ടി നാസയുടെ പുതിയ കണ്ടുപിടിത്തം.
എഡി 33 ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച ജറുസലേമില്‍ ചന്ദ്രഗ്രഹണം മൂലം ചന്ദ്രൻ ചുവപ്പായി മാറിയെന്ന് സൂചിപ്പിക്കുന്ന ഒരു ജ്യോതിശാസ്ത്ര മാതൃക ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞർ നിർമ്മിച്ചിരിക്കുകയാണ്. ചരിത്രപരമായി യേശുക്രിസ്തുവിന്റെ മരണവുമായി ബന്ധിപ്പിക്കുന്ന തീയതിയാണിത്.
ബൈബിളില്‍ പരാമർശിക്കുന്ന അതേ ദിവസം തന്നെ ഒരു ചരിത്ര സംഭവം നടന്നുവെന്ന് തെളിയിക്കുന്നതാണ് നാസയുടെ പുതിയ കണ്ടുപിടിത്തം. യേശുവിനെ കുരിശിലേറ്റിയതിനുശേഷം, ക്രിസ്തു കുരിശില്‍ കിടക്കുന്ന സമയത്ത് ഒരു ഭയാനകമായ ആകാശ പ്രകാശം ഉണ്ടായിയെന്ന് ബൈബിളില്‍ പറയുന്നു.
“ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെ ദേശമെങ്ങും ഇരുട്ട് വ്യാപിച്ചു” എന്ന് സുവിശേഷ വാക്യമായ മത്തായി 27:45 ന്റെ വിവർത്തനത്തില്‍ പറയുന്നു. ബൈബിളില്‍ വിവരിച്ചിരിക്കുന്ന ചന്ദ്രഗ്രഹണം നടന്ന അതേ ദിവസമാണ് നാസ വിവരിക്കുന്ന സംഭവം നടന്നത്. യേശുവിന്റെ കുരിശുമരണത്തിന് വിശ്വാസ്യത നല്‍കുന്നതാണ് ഈ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘യേശുവിനെ ക്രൂശിലേറ്റിയതിന് പിന്നാലെ ചന്ദ്രൻ രക്തനിറത്തിലായതായി ക്രിസ്‌തീയ ഗ്രന്ഥത്തില്‍ പറയുന്നു. ഇത് ചന്ദ്രഗ്രഹണത്തെയാണ് പരാമർശിക്കുന്നത്. ചന്ദ്രഗ്രഹണ സമയം ചന്ദ്രന് ചുവപ്പ് നിറം ഉണ്ടാകാറുണ്ട്’- നാസ പുറത്തിറക്കിയ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. നാസയുടെ സ്കൈ-ട്രാക്കിംഗ് സാങ്കേതികവിദ്യയില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്,
സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ജറുസലേമില്‍ പുരാതന ഗ്രഹണം ദൃശ്യമായിരുന്നുവെന്നാണ് സ്ഥിരീകരിക്കുന്നത്.
ബൈബിളിലെ ‘പ്രവൃത്തികള്‍’ എന്ന വചനത്തിന്റെ വിവർത്തനത്തില്‍ (പ്രവൃത്തികള്‍ 2:20) ‘കർത്താവിന്റെ മഹത്വപൂർണമായ ദിവസം എത്തുന്നതിനുമുമ്ബ് സൂര്യൻ ഇരുട്ടായും ചന്ദ്രൻ രക്തമായും മാറും’- എന്ന് എഴുതിയിരിക്കുന്നു.