കൊച്ചി: സിനിമ രംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി നടി ശ്രുതി രജനികാന്ത്.
ലഹരി ഉപയോഗിക്കുന്ന തനിക്ക് അറിയുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന വിന്‍സിയുടെ തീരുമാനത്തിന് പിന്നാലെ അവര്‍ നേരിട്ട സൈബര്‍ ആക്രമണത്തെ അപലപിച്ചാണ് ശ്രുതി രംഗത്ത് വന്നത്. താന്‍ ഏറെ ആരാധിക്കുന്ന കഴിവുള്ള നടിയാണ് വിന്‍സി. സിനിമയില്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലെന്ന് പറയുമ്പോള്‍ അതിന്റെ കാരണം ആരാധകര്‍ ചിന്തിക്കണമെന്ന് ശ്രുതി പറഞ്ഞു. വിന്‍സി നേരിട്ടത് പോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ശ്രുതി പറയുന്നു.
ലഹരി ഉപയോഗം ഒരോരുത്തരുടെ വ്യക്തിപരമായ കാര്യം ആയിരിക്കാം എന്നാല്‍ അത് പൊതുസ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമാണെന്നാണ് ശ്രുതി പറയുന്നത്. സിനിമയില്‍ വലിയ സ്ഥാനത്ത് ഇരിക്കുന്ന ഒരു താരം തന്നോട് ബഹുമാനം ഇല്ലാതെ പെരുമാറുകയും താന്‍ ആ സെറ്റില്‍ നിന്ന് ഇറങ്ങി പോരുകയും ചെയ്തുവെന്ന് ശ്രുതി രജനികാന്ത് പറയുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് താന്‍ മനസിലാക്കിയവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി.അലോഷ്യസ് കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഏത് സാഹചര്യത്തിലാണ് താനങ്ങനെ പറഞ്ഞതെന്നും വിന്‍സി വിശദീകരിച്ചിരുന്നു. ഈ വിഷയത്തിലാണ് വിന്‍സിയെ പിന്തുണച്ച് നടി ശ്രുതി രജനികാന്ത് രംഗത്ത് വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിന്‍സിയെപ്പോലെ കഴിവുള്ള ഒരാള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അതില്‍ എന്തോ കുഴപ്പമുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലില്‍ പബ്ലിഷ് ചെയ്ത വീഡിയോയില്‍ ശ്രുതി പറഞ്ഞു. തന്നോട് മോശമായി പെരുമാറിയ സ്ഥലത്തുനിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അഭിനയം ഒരു പാഷന്‍ ആയി നോക്കിക്കൊള്ളൂ. പക്ഷേ പ്രഫഷണല്‍ ആയി എന്തെങ്കിലും ഒരു സ്ഥിരവരുമാനം കണ്ടെത്തണം. ഇന്ന് ജോലി ഉണ്ടാകും, വാനോളം പുകഴ്ത്തും എന്ന് കരുതി നാളെ അത് ഉണ്ടാകണമെന്നില്ല. നാളെ പണവും പ്രശസ്തിയും ഇല്ലാതാകുമ്പോള്‍ നമുക്ക് ജീവിക്കാനുള്ളത് നമ്മള്‍ കണ്ടെത്തിയേ മതിയാകൂ എന്നും അവര്‍ വ്യക്തമാക്കി.
‘പറയണോ എന്ന് പലതവണ ആലോചിച്ചതാണ്. എന്റെ ഒരു കാഴ്ചപ്പാട് പറയാന്‍ പറ്റുന്ന ഒരു വിഷയവും മേഖലയുമാണ് ഇത്. വിന്‍സി അലോഷ്യസ് പറഞ്ഞ കാര്യമാണ് പറയാന്‍ പോകുന്നത്. വിന്‍സി അലോഷ്യസ് ഒരു പ്രശസ്തയായ നടിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ്. വിന്‍സി ഒരു നടി ആകുന്നതിനു മുന്നേ തന്നെ എനിക്ക് ഇഷ്ടമാണ്. വിന്‍സി ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടിവന്നു എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയി തോന്നി. അവര്‍ പറഞ്ഞ കാര്യത്തിന് ആളുകളില്‍ നിന്നും വന്ന കമന്റുകള്‍ കണ്ട് ആണ് ഞാന്‍ ഞെട്ടിയത്. ചില ആളുകള്‍ ജീവിതത്തിലെ നിരാശ ഇങ്ങനെ പറഞ്ഞു തീര്‍ക്കുന്നതാകാം അല്ലെങ്കില്‍ ചിലര്‍ ചുമ്മാ നെഗറ്റീവ് പറഞ്ഞാല്‍ കമന്റ്സിന് ലൈക്ക് കിട്ടും എന്നുകരുതി ആയിരിക്കും. അതെല്ലാം ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്.
സിനിമയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയോ ആകട്ടെ നമ്മള്‍ കാണുന്ന ആളുകളല്ല ജീവിതത്തിലേക്ക് വരുമ്പോള്‍. ഞാന്‍ എല്ലാ സിനിമയും മുടങ്ങാതെ പോയി തിയറ്ററില്‍ കാണുന്ന ഒരാളായിരുന്നു. അതുപോലെതന്നെ സിനിമ എന്ന് പറയുമ്പോള്‍ കണ്ണില്‍ ഒരു അദ്ഭുതവും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ഇപ്പോ ഞാന്‍ സിനിമ കാണുന്നത് ചുരുങ്ങി. ചിലരുടെ പടം വന്നാല്‍ ഞാന്‍ കാണാതായി. അതിനൊക്കെ ഓരോ കാരണങ്ങള്‍ ഉണ്ട്. ചിലത് ദൂരെനിന്ന് കാണുമ്പോള്‍ ഭയങ്കര ഭംഗിയായിരിക്കും. അടുത്തു വരുമ്പോഴേ അതിന്റെ കുറ്റങ്ങള്‍ മനസ്സിലാകൂ.
അതുപോലെയാണ് ഇപ്പോള്‍ വിന്‍സി പറഞ്ഞ കാര്യം. നമുക്ക് വെളിയില്‍നിന്ന് കാണുമ്പോള്‍ ഭയങ്കര ആഡംബര ജീവിതം, അവരുടെ അഭിനയിക്കാനുള്ള കഴിവ്, സ്റ്റാര്‍ഡം. ഇതെല്ലാം കണ്ടാല്‍ എന്ത് അടിപൊളിയാ എന്ന് തോന്നിപ്പോകും. പക്ഷേ അവരൊന്നും അങ്ങനെയല്ല.
ഇത്രയധികം സ്റ്റാര്‍ഡം ഉണ്ടായിട്ടും വിനയത്തോടെ പെരുമാറുന്നവരുണ്ട്. അല്ലെങ്കില്‍ നമ്മള്‍ ഭയങ്കര അഹങ്കാരി ആയിരിക്കും എന്നു വിചാരിച്ച് അടുത്ത് ചെന്ന് കഴിഞ്ഞ് ഒരുപാട് മനസ്സിലാക്കി കഴിയുമ്പോള്‍ അയ്യോ ഇതൊരു പാവമാണല്ലോ എന്ന് ചിന്തിക്കുന്ന ആളുകളും ഉണ്ട്.
അതുപോലെ തന്നെ ഒരുപാട് ആരാധിച്ച് നമ്മള്‍ അടുത്തറിഞ്ഞു കഴിഞ്ഞപ്പോള്‍ ദൈവമേ ഇതിനെ പരിചയപ്പെടേണ്ടായിരുന്നു, എന്റെ ജീവിതത്തില്‍ ഇനി ഇയാളെ കാണാന്‍ താല്‍പര്യമില്ല എന്ന് തീരുമാനിച്ച ആളുകളും ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിട്ടുണ്ട്.
വിന്‍സിയോ നീ വല്യ സൂപ്പര്‍ സ്റ്റാറോ, നിനക്കിപ്പോ സിനിമ വല്ലതും ഉണ്ടോ, എന്നൊക്കെ ചോദിക്കുന്നവര്‍ ഉണ്ട്. സത്യം പറഞ്ഞാല്‍ അവരോടൊന്നും എനിക്ക് ഒരു ബഹുമാനവും ഇല്ല അവരെയൊന്നും ഞാന്‍ ഒരു വ്യക്തിയായി കണക്കാക്കുന്നതുമില്ല. ഇവര്‍ക്കൊക്കെ വിദ്യാഭ്യാസം ഇല്ലെ…