
വെള്ളൂർ: കുളിമുറിയിൽ നിന്ന് ശു….. എന്ന ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി. ഒരു മൂർഖൻ പാമ്പ് കുളിമുറിയുടെ മൂലയിൽ കയറി പത്തി വിടർത്തി നിൽക്കുന്നു..
വെള്ളൂർ ഇറുമ്പയം മലയിൽ ശിവദാസന്റെ വീട്ടിലെ കുളിമുറിയിലാണ് ഇന്നലെ രാത്രി എട്ടോടെ മൂർഖനെ കണ്ടെത്തി പിടികൂടിയത്. വീട്ടിലെ കുളിമയിൽ കയറിയവരാണ് പാമ്പിനെ കണ്ടത്.
തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസ് അറിയച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗങ്ങളെ നിയോഗിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർപ്പ ഗ്രൂപ്പ് അംഗങ്ങളായ പി.എസ്.സുജയ് അരയൻകാവ്, ആൽബിൻമാത്യു, ജോൺസൺവർക്കി വെള്ളൂർ എന്നിവർ ചേർന്നാണ് മൂർഖനെ പിടികൂടി ചാക്കിലാക്കിയത്.







