പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി മണ്ണാർക്കാട് പൊലീസ്

Spread the love

പാലക്കാട് : മണ്ണാർക്കാട് പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി പൊലീസ്. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുള്ള അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് സൗദി അറേബ്യയിൽ നിന്ന് പിടികൂടിയത്.

video
play-sharp-fill

2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ചെറിയമ്മയുടെ സഹായത്തോടെയായിരുന്നു പീഡനം. കേസിലെ പ്രതിയായ പെൺകുട്ടിയുടെ ചെറിയമ്മയെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു.

ഇൻറർപോളിന്റെ സഹായത്തോടെയാണ് അബ്ദുള്ള അസീസിനെ റിയാദിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group