മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചു; കാറിനുള്ളിൽ നിന്ന് രണ്ട് ബാഗുകൾ ലഭിച്ചു; ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു

Spread the love

തിരുവല്ല: തിരുവല്ല കല്ലുങ്കലിൽ അമിതവേഗതയിൽ എത്തിയ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

video
play-sharp-fill

കാർ ഓടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തിരുവല്ലയിൽ നിന്നും എത്തിയ ഫയർഫോഴ്‌സാണ് തീയണച്ചത്. നിരണം സ്വദേശി സാംസൺ മത്തായിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്നയുടൻ ഓടിച്ചിരുന്നയാൾ സ്ഥലത്ത് നിന്ന് കടന്നു. കാറിനുള്ളിൽ നിന്ന് രണ്ട് ബാഗുകൾ ലഭിച്ചിട്ടുണ്ട്.