
കോട്ടയം: വെളിച്ചമില്ലാതെ വഴിവിളക്കുകള്‍. എം.സി. റോഡില്‍ കുമാരനല്ലൂരില്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രി കാറിടിച്ചു യുവാവ് മരിച്ചിരുന്നു, മണിക്കൂറുകള്‍ക്കകം സമീപത്തുണ്ടായ വാഹനാപകടത്തില്‍ മറ്റൊരു യുവാവിനു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
തെള്ളകം സ്വദേശിയായ ജേക്കബ് ജയിംസാണ് കുമാരനല്ലൂര്‍ ജംഗ്ഷനും മേല്‍പ്പാലം ജംഗ്ഷനും ഇടയിലുള്ള ഭാഗത്തു കാര്‍ ഇടിച്ചു മരിച്ചത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ പാഞ്ഞെത്തിയ കാര്‍ ഇടിയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തട്ടുകട ജീവനക്കാരനായ യുവാവിനും റോഡ്
മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചു പരുക്കേറ്റത്. വാരിയെല്ലുകള്‍ക്കു പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തട്ടുകട ജീവനക്കാരനായ ഇയാള്‍ ജോലി കഴിഞ്ഞു മടങ്ങും വഴിയായിരുന്നു അപകടം. വഴിവിളക്കുകളുടെ അഭാവമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജംഗ്ഷനിലാണ് ഹൈമാസ്റ്റ് ലൈറ്റുള്ളത്. മേല്‍പ്പാലം ജംഗ്ഷന് മുതല്‍ രാത്രി പകല്‍ ഭേദമെന്യേ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇവിടെ രാത്രി വെളിച്ചമില്ല. പകല്‍ എന്നതു പോലെ യാത്രക്കാര്‍ കൈ ഉയര്‍ത്തിക്കാട്ടിയും മറ്റും റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കും. വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമാകും യാത്രക്കാര്‍ റോഡിലുണ്ടെന്നറിയുക. അപ്പോഴേയ്ക്കും അപകടം സംഭവിച്ചിരിക്കും.
എം.സി. റോഡ് നവീകരിച്ചപ്പോള്‍ മുഴുവന്‍ സ്ഥലങ്ങളിലും സൗരോര്ജാധിഷ്ടിത തെരുവുവിളക്കുള്‍ സ്ഥാപിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ഇവ, അറ്റകുറ്റപ്പണികളുടെ അഭാവം മൂലം പൂര്‍ണമായി പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചം ഇല്ലാതാകുന്നതോടെ ജംഗ്ഷനുകള്‍ ഉള്‍പ്പെടെ ഇരുളില്‍ മുങ്ങും. രാത്രി മുഴുവന്‍ വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്ന വഴിയിലാണ് തെരുവുവിളക്കുള്‍ ഇല്ലാത്തത്.
രാത്രിയില്‍ മഴ കൂടി പെയ്താല്‍, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും തെരുവുവിളക്കുകളുടെ അഭാവം ദുരിതം സൃഷ്ടിക്കുന്നുണ്ട്. പ്രധാന ജംഗ്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റുകളില്‍ നിന്നും പരസ്യബോര്‍ഡുകളില്‍ നിന്നുമുള്ള വെളിച്ചം മാത്രമാണ് നിലവില്‍ ഇവിടങ്ങളിലെ വഴിയാത്രക്കാർക്ക് ഏക ആശ്രയം.



