
കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 62-ാമത് കോട്ടയം ജില്ലാ വാർഷിക സമ്മേളനം കുമരകം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ആരംഭിച്ചു. രാവിലെ 10.30 ന് തുടങ്ങിയ പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടനകർമ്മം പ്രശസ്ത ന്യൂറോ സയൻ്റിസ്റ്റ് ഡോ. കെ.പി മോഹനകുമാർ “ബ്രയിൻ ഓഫ് അഡിക്ഷൻ” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് നിർവ്വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് കെ കെ സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി വിജു കെ എൻ, ജോജി കൂട്ടുമ്മേൽ, ആർ സനൽകുമാർ, കെ രാജൻ, ജിസ് ജോസഫ് , ട്രഷറാർ എസ് എ രാജീവ്, നിർവ്വാഹക സമിതിയംഗം അഡ്വ. കെ പി രവിപ്രകാശ്, മഹേഷ് ബാബു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി ഐ ഏബ്രഹാം സ്വാഗതവും എസ് ഡി പ്രേംജി കൃതജ്ഞ്തയും പറഞ്ഞു.
തുടർന്ന് നടന്ന സെക്ഷനിൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറാർ കണക്കും നിർവ്വാഹക സമിതിയംഗം സംഘടന രേഖയും അവതരിപ്പിച്ചു. തുടർന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് രണ്ടാം ദിവസം തുടർ ചർച്ചയും, ഗ്രൂപ്പ് ചർച്ചയുടെ വിവിധ അവതരണങ്ങളും നടക്കും. ഭാവിരേഖാ അവതരണത്തിനു ശേഷം പ്രമേയ അവതരണവും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.



