സർവകാല റെക്കോർഡിൽ പൊന്ന്… റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് ഇന്ന് (12/4/2025) സ്വർണവില 70,000ത്തിന് മുകളിൽ; ഇന്ന് ഒരു പവന് 200 രൂപയുടെ വർധനവ്; മൂന്നു ദിവസത്തിനിടെ 4,360 രൂപയുടെ വർധന; കോട്ടയം അരുൺസ് മരിയ ​ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം..

Spread the love

കോട്ടയം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില. ഇന്ന് സ്വർണവില 70,000 കടന്നു. പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി.

video
play-sharp-fill

ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,745 രൂപയിൽ നിന്ന് ഗ്രാമിന് 8,770 രൂപയും, 69,960 രൂപയിൽ നിന്ന് 70,160 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 104 രൂപയും കിലോഗ്രാമിന് 1,04,000 രൂപയുമാണ്.

വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വർധന 4,360 രൂപ. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8,770 രൂപയാണ് നിലവിൽ നൽകേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ. രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നിൽ വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതിൽ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നിൽ ട്രംപിന്റെ താരിഫ് യുഎസിലെ കടപ്പത വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.

കോട്ടയം അരുൺസ് മരിയ ​ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

ഒരു ​ഗ്രാമിന് 8770
ഒരു പവന് 70160