
പെരുമ്പാവൂർ: ലോട്ടറി വില്പനയുടെ മറവില്‍ മദ്യവില്പന നടത്തിയ ആളെ വീട്ടില്‍ നിന്ന്
പിടികൂടി. കുന്നത്തുനാട് കൂവപ്പടി കൂടാലപ്പാട് കരയില്‍ മൂലൻ വീട്ടില്‍ വറീത് മകൻ റാഫേലാണ് ആറസ്റ്റിലായത്.
16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, 700 രൂപയുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ വിനോദ് കെ. യുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജസ്റ്റിൻ ചർച്ചില്‍, സിവില്‍
എക്സൈസ് ഓഫീസർമാരായ ഷിവിൻ, ബിബിൻദാസ്, എബിൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി എന്നിവർ പരിശോനയില്‍ പങ്കെടുത്തു



