ലഹരിക്കെതിരെ കളിക്കളത്തിലേക്ക്: കുമരകത്ത് ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി

Spread the love

കുമരകം: ജിവിഎച്ച്എസ്എസ് കുമരകം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി. ലഹരിക്കെതിരെ കളിക്കളത്തിലേക്ക് എന്ന

video
play-sharp-fill

മുദ്രാവാക്യമുയർത്തിക്കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വിനോദത്തിന്

ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. കുമരകം പോലീസ് ഇൻസ്പെക്ടറും മികച്ച സ്പോർട്സ് താരവുമായ ഷിജി.കെ ഫുട്ബോൾ കിക്കോഫ് ചെയ്തുകൊണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് വി എസ് സുഗേഷ്, പരിശീലകൻ ഫിറോസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി

സംഘടനയുടെ വൈസ് പ്രസിഡന്റ് മേഴ്സി റെജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ

പൂർവ വിദ്യാർത്ഥി സംഘടന കൺവീനർ കെ ആർ സജ്ജയൻ സ്വാഗതവും ഓമന ജോഷി നന്ദിയും രേഖപ്പെടുത്തി.