ബൈക്ക് റൈഡറായ 28 കാരിയുടെ മരണം : അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നയാൾ പിടിയിൽ

Spread the love

ന്യൂഡൽഹി:ഗുരുഗ്രാമിലെ ലെപ്പേർഡ് ട്രെയിൻ റോഡിൽ വനിത ബൈക്ക് റൈഡർ ഷോമിത സിങ് (28) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ജയ് യാദവ് (34) എന്നയാളെയാണ് ബാദ്ഷാഹ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

വനിതാ ബൈക്ക് റൈഡർമാരുടെ സംഘത്തോടൊപ്പം നോയിഡയിൽനിന്നു ഗുരുഗ്രാമിലേക്ക് വരുമ്പോൾ ഈ മാസം ആറിനാണ് ഷോമിതയുടെ ബൈക്ക് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തവെച്ച് തന്നെ ഷോമിത മരിച്ചു.ആഡംബര സ്പോർട്സ് ബൈക്കാണ് ഷോമിത ഉപയോഗിച്ചിരുന്നത്.

അശോക് വിഹാർ ഫേസ് മൂന്നിലെ ഗ്ലോബൽ ടവറിൽ താമിസിക്കുന്ന ജയ് യാദവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 106 , സെക്‌ഷൻ 281 എന്നീ രണ്ട് വകുപ്പുകൾ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.ഷോമിതയ്ക്ക് പ്രഫഷനൽ റൈഡറാകാൻ പരിശീലനം നൽകിയിരുന്ന ലെറ്റ്സ് റൈഡ് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും ഷോമിതയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group