കണ്ണൂർ: കൂത്തുപറമ്പിൽ അങ്കണവാടി ജീവനക്കാരിയെ തേനീച്ച ആക്രമിച്ചു. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിക്കാണ് പരിക്കേറ്റത്.വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചക്കൂട്ടം ശ്രീദേവിയെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് സമീപത്തെ തോട്ടിൽ മുങ്ങി നിന്നാണ് ശ്രീദേവി ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. പിന്നാലെ അബോധാവസ്ഥയിലായിരുന്നു ശ്രീദേവിയെ വനംവകുപ്പ് അധികൃതരെത്തി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.