വീട്ടിലെ കിണറ്റിൽ നിന്ന് കുടിവെള്ളം എടുത്തതിനെ ചൊല്ലി തർക്കം; തിമിരിയിൽ മാതാപിതാക്കളുടെ മുന്നിൽ വെച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

Spread the love

കണ്ണൂർ: തിമിരിയിൽ മാതാപിതാക്കളുടെ മുന്നിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷാവിധി.

video
play-sharp-fill

ചെക്കിച്ചേരയിലെ ശരത് കുമാർ 2015 ജനുവരി 27ന് കൊല്ലപ്പെട്ട കേസിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി പറയുന്നത്.

ശരത്തിന്റെ അയൽവാസിയായ ജോസ് ജോർജ് ആണ് കുറ്റക്കാരൻ. പ്രതിയുടെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു ശരത്തിന്റെ കുടുംബം കുടിവെള്ളം എടുത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തടഞ്ഞതിനെ തുടർന്നുള്ള വാക്കുതർക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. 27 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.