ചങ്ങനാശ്ശേരി മൈത്രി നഗറിൽ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവതി പിടിയിൽ

Spread the love

കോട്ടയം : ചങ്ങനാശ്ശേരി മൈത്രി നഗറിൽ  വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. സംഭവത്തിൽ ചാന്നാനിക്കാട് കൊച്ചുപറമ്പിൽ വീട്ടിൽ ശാന്തി കെ ചന്ദ്രൻ (35) എന്ന യുവതിയെ പോലീസ് പിടികൂടി.

video
play-sharp-fill

ഇവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ബാത്ത് റൂമിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയിലയുത്പന്നങ്ങളാണ് കണ്ടെടുത്തത്.

ഹാൻസ്, കൂൾ ലിപ് എന്നിവയുടെ ശേഖരം ഇവിടെ നിന്ന് പിടികൂടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡി വൈ എസ് പി എ.കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് ഹാൻസ്, കൂൾ ലിപ് എന്നിവയുടെ വൻ ശേഖരം പിടികൂടിയത്.