Spread the love

കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്ക് എത്തുക, എന്തു നടക്കാത്ത സ്വപ്നമെന്നല്ലേ? എന്നാല് അങ്ങനെയല്ല.
ജോലി ചെയ്യാതെ 19 വർഷം ശമ്പളം അക്കൗണ്ടിലേക്ക് എത്തിയ പ്രവാസി അധ്യാപകനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മിക്കവരും സർക്കാർ അധികൃതരുടെയും മറ്റുള്ളവരുടെയും പിടിപ്പുകേടിനെ വിമർശിക്കുകയാണിപ്പോൾ.

video
play-sharp-fill

ജോലി ചെയ്യാതെ 19 വർഷമായി മുഴുവൻ ശമ്പളവും അക്കൗണ്ടിൽ ലഭിച്ച പ്രവാസി അധ്യാപകനെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയമാണ് കണ്ടെത്തിയത്.
മന്ത്രാലയത്തിന്റെ ഇന്റേണൽ ഓഡിറ്റിംഗിലൂടെയും ഫിംഗര്പ്രിന്റ് ഹാജർ സംവിധാനത്തിലൂടെയുമാണ് സംഭവം പുറത്തുവന്നത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ ഏകദേശം രണ്ട് പതിറ്റാണ്ടായി അധ്യാപകൻ തന്റെ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതായി വ്യക്തമായി.

19 വർഷത്തെ കാലയളവിൽ അധ്യാപകന്റെ അക്കൗണ്ടിലേക്ക് എത്തിയത് 105,000 കുവൈത്തി ദീനാറാണ്. എങ്കിലും ഈ തുക മുഴുവനും ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻ വലിക്കപ്പെട്ടിട്ടില്ലെന്ന് അധികൃതര് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ അഴിമതിയോ തട്ടിപ്പോ സംബന്ധിച്ച എല്ലാ സംശയങ്ങളും ഇതോടെ മന്ത്രാലയം തള്ളിക്കളഞ്ഞു. മനഃപൂർവമായ ദുഷ്പെരുമാറ്റമല്ല, ഭരണപരമായ മേൽനോട്ടത്തിൽ നിന്നാണ് ഈ പ്രശ്നം ഉടലെടുത്തതെന്നാണ് അധികൃതര് പറയുന്നത്.

സർക്കാർ സ്ഥാപനങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളെയും ഉത്തരവാദിത്തത്തെയും കുറിച്ച്‌ ഈ കേസ് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുന്നതിന് കർശനമായ നിയന്ത്രണങ്ങളും പതിവ് അവലോകനങ്ങളും നടത്താൻ ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർബന്ധിതമായേക്കും.