Spread the love

പാലാ: തട്ടുകടയിൽ നിന്നും മൂക്കറ്റം തിന്നിട്ട് പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയതോടെ കടക്കാർക്കും , പോലീസിനും, നാട്ടുകാർക്കും നേരേ അസഭ്യവർഷവുമായി എറണാകുളത്തു നിന്നെത്തിയ സ്ത്രീകളടങ്ങുന്ന വിനോദസംഘം.

video
play-sharp-fill

പാലായിലെ തട്ടുകടയിൽ നിന്നും പൊറോട്ടയും ദോശയും 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയുമടക്കം കഴിച്ച ശേഷം പണം ചോദിച്ചതോടെ ബീഫ് കറി മോശമാണെന്നും പഴകിയതാണെന്നും പറഞ്ഞ് സംഘർഷം ഉണ്ടാക്കുകയായിരുന്നു വിനോദ സംഘം.

ഇതോടെ കടക്കാർ പൊലീസിനെ വിളിച്ചു. പൊലീസെത്തി സംഘർഷം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ വനിതാ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്കെതിരേ അസഭ്യവർഷവുമായി സംഘത്തിലെ സ്ത്രീകൾ തിരിഞ്ഞു. വിനോദസംഘം തന്നെ പ്രചരിപ്പിക്കുന്ന സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടാലറിയാം സംഘത്തിലെ സ്ത്രികളുടെ അട്ടഹാസവും ഷോ കാണിക്കല്ലുമെല്ലാം നടക്കുന്നത് മൂക്കറ്റം കള്ളിലാണെന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പോലീസിൽ നിന്നും, നാട്ടുകാരിൽ നിന്നും, ഭക്ഷ്യവിഷബാധയുണ്ടായി ചികിത്സയ്ക്ക് പോയ ആശുപത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്നും ഇവരെല്ലാം തങ്ങൾക്കെതിരെ തിരിയുകയായിരുന്നുവെന്നും യുവതികൾ വിളിച്ചു പറയുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ഇത് കേൾക്കുമ്പോൾ തന്നെ യുവതികളുടെ കണ്ടീഷൻ എങ്ങനെയായിരുന്നു വെന്ന് വ്യക്തമാകും –

തട്ടുകടയിൽ മനപൂർവ്വം അലമ്പ് ഉണ്ടാക്കുകയും പരിഹരിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ തിരിയുകയുമായിരുന്നു വിനോദസംഘം. മൂക്കറ്റം തിന്നശേഷം പണം കൊടുക്കാതെ മുങ്ങാൻ ആയിരുന്നു ഇവർ പദ്ധതിയിട്ടത്. പദ്ധതി പാളിയതോടെ പോലീസിനും നാട്ടുകാർക്കും നേരേ തിരിയുകയായിരുന്നു ഇവർ.

വനിതാ പോലീസുകാരിയേയും സ്വകാര്യ ആശുപത്രിയേയും, തട്ടുകടക്കാരേയും അടക്കമുള്ളവരെ സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം മ്ലേച്ഛമായ രീതിയിലാണ് യുവതികൾ അപകീർത്തിപ്പെടുത്തുന്നത്. ഇതിനെതിരെ വനിത എഎസ്ഐ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.