Spread the love

കോട്ടയം: ശരീരം ഫിറ്റായും ആരോഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്. പുഷ്‌അപ് ചെയ്യുമ്പോള്‍ കൈപ്പത്തികള്‍ തറയില്‍ തോളകലത്തില്‍ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്.

video
play-sharp-fill

വയറിന്റെ ഭാഗവും അരക്കെട്ടും ഉള്‍പ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം. ദിവസവും 20 പുഷ് അപ്പ് ചെയ്യുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നല്‍കുക.

ഒന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പുഷ്-അപ്പ് ചെയ്യുന്നത് ഊർജനില കൂട്ടുന്നതിനും മെറ്റബോളിസത്തെ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട്

പുഷ്-അപ്പുകള്‍ നെഞ്ച്, തോളുകള്‍ എന്നിവയുടെ ആരോഗ്യത്തിന് മികച്ച വ്യായായമാണ്. ദിവസവും ഇവ ചെയ്യുന്നത് ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ഊർജവും നല്‍കും.

മൂന്ന്

പുഷ്-അപ്പുകള്‍ പേശികളെ ശരിയായി നിലനിർത്താൻ സജീവമാക്കുന്നു. ഇത് പരിക്കിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

നാല്

പുഷ്-അപ്പുകള്‍ രക്തയോട്ടം മെപ്പെടുത്തുക ചെയ്യുന്നു. മെച്ചപ്പെട്ട രക്തചംക്രമണം എന്നാല്‍ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും മികച്ച രീതിയില്‍ എത്തിക്കുക, ഊർജ്ജ നിലയും അവയവങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുക എന്നാണ്.

അഞ്ച്

പുഷ്-അപ്പുകള്‍ പോലുള്ള വ്യായാമം മാനസികാവസ്ഥയും ജാഗ്രതയും വർദ്ധിപ്പിക്കുന്ന എൻഡോർഫിനുകള്‍ ഹോർമോണുകള്‍ എന്നിവ പുറത്തുവിടുന്നു. ഇത് ദിവസം മുഴുവൻ ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തും.

ആറ്

20 പുഷ്-അപ്പുകള്‍ പോലുള്ള ആരോഗ്യകരമായ ദിനചര്യയിലൂടെ ദിവസം ആരംഭിക്കുന്നത് അച്ചടക്കവും സ്ഥിരതയും നിലനിർത്തുന്നു.

ഏഴ്

പുഷ്-അപ്പുകള്‍ പോലുള്ള ശരീരഭാര വ്യായാമങ്ങള്‍ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. പതിവായി ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ അവ ഹൃദയാരോഗ്യത്തിന് സഹായകമാണ്.

എട്ട്

പുഷ്-അപ്പുകള്‍ അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും പ്രായവുമായി ബന്ധപ്പെട്ട അസ്ഥി പ്രശ്നങ്ങള്‍ക്കും സന്ധി വേദനയ്ക്കും സാധ്യത കുറയ്ക്കുന്നു.