play-sharp-fill
കയ്യേറ്റവും ജീവക്കാരുടെ അനധികൃത പാർക്കിംഗും മറയ്ക്കാൻ മലയാള മനോരമയുടെ നട്ടാൽ കുരുക്കാത്ത നുണക്കഥ: ഇല്ലാത്ത ട്രാൻസ്‌ഫോമർ ഈരയിൽക്കടവിൽ കുരുക്കുണ്ടാക്കുന്നതായി മനോരമയുടെ കണ്ടുപിടുത്തം; മനോരമ സ്ഥലം വിട്ടു നൽകാത്തതിനാൽ ഈരയിൽക്കടവ് ബൈപ്പാസ് വികസനം ജംഗ്ഷനിൽ കുരുങ്ങി നിൽക്കുന്നു

കയ്യേറ്റവും ജീവക്കാരുടെ അനധികൃത പാർക്കിംഗും മറയ്ക്കാൻ മലയാള മനോരമയുടെ നട്ടാൽ കുരുക്കാത്ത നുണക്കഥ: ഇല്ലാത്ത ട്രാൻസ്‌ഫോമർ ഈരയിൽക്കടവിൽ കുരുക്കുണ്ടാക്കുന്നതായി മനോരമയുടെ കണ്ടുപിടുത്തം; മനോരമ സ്ഥലം വിട്ടു നൽകാത്തതിനാൽ ഈരയിൽക്കടവ് ബൈപ്പാസ് വികസനം ജംഗ്ഷനിൽ കുരുങ്ങി നിൽക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന മലയാള മനോരമയുടെ ഇരട്ടത്താപ്പ് വീണ്ടും പുറത്തായി. ഈരയിൽക്കടവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണം മുട്ടമ്പലം റോഡിൽ ഒതുങ്ങി നിൽക്കുന്ന ട്രാൻസ്‌ഫോമറാണെന്ന കണ്ടുപിടുത്തമാണ് മലയാള മനോരമ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈരയിൽക്കടവ് ബൈപ്പാസിന്റെ വികസനം വഴിമുടക്കിയിരിക്കുന്നത് മലയാള മനോരമയുടെ കെട്ടിടങ്ങളും, മാസ്‌കോം അടക്കമുള്ള മനോരമയുടെ സ്ഥാപനങ്ങളുമാണെന്ന വസ്തുത നിലനിൽക്കെയാണ് ഇപ്പോൾ മലയാള മനോരമ വാർത്തയിലൂടെ വസ്തുത വളച്ചൊടിയ്ക്കാൻ ശ്രമിക്കുന്നത്. അത്യാവശ്യം വീതിയുള്ള ബസേലിയസ് കോളേജ് ഈരയിൽക്കടവ് റോഡിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നത് മലയാള മനോരമ ജീവനക്കാരുടെ അനധികൃത പാർക്കിംഗ് ആണെന്ന വാസ്തവം നില നിൽക്കെയാണ് ഇപ്പോൾ വാർത്ത വളച്ചൊടിക്കുന്നത്.


ഈരയിൽക്കടവ ജംഗ്ഷനിൽ മലയാള മനോരമ വാർത്തയിൽ പറയുന്ന ട്രാൻസ്‌ഫോമർ വൃത്തത്തിനുള്ളിൽ. ഇതിന് പിന്നിൽ കാണുന്നതാണ് മലയാള മനോരമയുടെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ആയ മാസ്‌കോമിന്റെ കെട്ടിടം.

ഈരയിൽക്കടവിൽ നിന്നും മണിപ്പുഴയിൽ എത്തുന്നതിനുള്ള മൂന്നു കിലോമീറ്റർ ദൂരത്തിലാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. മികച്ച റോഡും, നല്ല വീതിയിലും റോഡ് നിർമ്മിച്ചത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു. എന്നാൽ, ഈരയിൽക്കടവ് ജംഗ്ഷന്റെ വികസനം നടപ്പാക്കാത്തതിനാൽ ഇപ്പോൾ വാഹന ഗതാഗതം വർധിച്ചതോടെ ഈ റോഡിൽ വൻ ഗതാഗതക്കുരുക്കാണ്. ഇതു സംബന്ധിച്ചു ശനിയാഴ്ച മലയാള മനോരമ രണ്ടാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് തങ്ങളുടെ തട്ടിപ്പുകൾ മറയ്ക്കാൻ മലയാള മനോരമ ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഈരയിൽക്കടവ് ജംഗ്ഷനിൽ മലയാള മനോരമയുടെ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മലയാള മനോരമയുടെ ജേണലിസം സ്‌കൂൾ പ്രവർത്തിക്കുന്നത് ഈരയിൽക്കടവിലാണ്. ഈ സ്‌കൂളാണ് പ്രധാനമായും ഈരയിൽക്കടവിന്റെ വികസനത്തിന് തടസം നിൽക്കുന്നത്. ജേണലിസം സ്‌കൂളിന്റെ കെട്ടിടം റോഡിന്റെ പകുതി വഴി വരെ എത്തി നിൽക്കുകയാണ്. ഈ കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗം പൊളിച്ച് നീക്കിയെങ്കിൽ സുഖമായി ഈരയിൽക്കടവ് ജംഗ്ഷന് വീതി കൂട്ടാൻ സാധിക്കും. ഇതു സംബന്ധിച്ചുള്ള പ്രപ്പോസൽ നേരത്തെ തന്നെ പൊതുമരാമത്ത് വകുപ്പനു ലഭിച്ചിരുന്നു. എന്നാൽ, ഇത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴി മലയാള മനോരമ വെട്ടുകയായിരുന്നു. ഈരയിൽക്കടവ് ബൈപ്പാസിലൂടെ സർക്കാർ ലക്ഷ്യമിട്ട പദ്ധതി നടപ്പാകണമെങ്കിൽ ഈരയിൽക്കടവ് ജംഗ്ഷൻ വികസനം യാഥാർത്ഥ്യമാകണം. ഇവിടെ നാല് റോഡുകൾ ഒന്നിച്ച് ചേരുന്നതാണ് ജംഗ്ഷന്റെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. മുട്ടമ്പലം റോഡും, ബസേലിയസ് കോളേജ് റോഡും, മാർക്കറ്റിനുള്ളിൽ നിന്നുള്ള റോഡും, ഈരയിൽക്കടവ് ബൈപ്പാസ് റോഡും വന്നു ചേരുന്നത് ഈരയിൽക്കടവ് ജംഗ്ഷനിലാണ്.
എന്നാൽ, ബസേലിയസ് കോളേജ് റോഡിന്റെ ഒരു വശത്ത് മലയാള മനോരമയുടെ ജീവനക്കാരുടെ വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യാറുണ്ട്. ഇത് ബസേലിയസ് കോളേജ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇവിടെ നേരത്തെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് ഇവിടെ വാഹനം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ, മലയാള മനോരമയുടെ സ്വാധീന ശേഷി ഉപയോഗിച്ച് ഇപ്പോൾ പൊലീസിന്റെ പിഴ പതിപ്പിക്കലും നിന്നു. ഈരയിൽക്കടവ് ജംഗ്ഷനിലേയ്ക്കുള്ള വളവിൽ പോലും യാതൊരു മാനദണ്ഡവുമില്ലാതെ വാഹനം പാർക്ക് ചെയ്യുന്നത് മലയാള മനോരമയുടെ ജീവനക്കാരാണ്. ഇത്തരത്തിൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയ മലയാള മനോരമയാണ് ഇപ്പോൾ ഈരയിൽക്കടവ് ജംഗ്ഷനിലെ ട്രാൻസ്‌ഫോമറാണ് ഇവിടുത്തെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണെന്ന് തട്ടിവിട്ടിരിക്കുന്നത്. തങ്ങളുടെ കുറ്റം ട്രാൻസ്‌ഫോമറിന്റെ തലയിൽ ചാരി രക്ഷപെടാനാണ് ഇപ്പോൾ മലയാള മനോരമ ശ്രമിക്കുന്നത്.