play-sharp-fill
കെ.എം.മാണി അനുസ്മരണ സമ്മേളനം തിങ്കളാഴ്ച കോട്ടയത്ത്

കെ.എം.മാണി അനുസ്മരണ സമ്മേളനം തിങ്കളാഴ്ച കോട്ടയത്ത്

സ്വന്തംലേഖകൻ

കോട്ടയം: കോട്ടയം പൗരാവലിയുടേയും, കേരളാ കോൺഗ്രസ്സ് (എം) ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം) ചെയർമാനും ലീഡറുമായിരുന്ന കെ.എം.മാണി അനുസ്മരണ സമ്മേളനം തിങ്കളാഴ്ച 3 പി.എം ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് എംഎൽഎമാരായ ഡോ. എം.കെ.മുനീർ, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ.മാണി എം.പി, കെ.സുരേഷ്‌കുറുപ്പ്, മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, കെ.സി.ജോസഫ്, എൻ.ഷംസുദീൻ, മുൻസിപ്പൽ ചെയർപേഴ്സൺ പി.ആർ.സോന, വി.എൻ.വാസവൻ, എൻ.ഹരി, അഡ്വ.വി.ബി.ബിനു, ഷിബു ബേബി ജോൺ, സി.പി.ജോൺ, ജി. ദേവരാജൻ, സ്‌കറിയാ തോമസ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ്, ജോസഫ് ചാവറ, കാണക്കാരി അരവിന്ദാക്ഷൻ, അഡ്വ. ഫ്രാൻസിസ് തോമസ്, ജോയി ഏബ്രഹാം, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, തോമസ് ചാഴികാടൻ, ജോസി സെബാസ്റ്റ്യൻ, സണ്ണി പാമ്പാടി, എന്നിവർ പ്രസംഗിക്കും.