Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുളുഗു: എംഎൽഎയുടെ കാർ ബൈക്കിലിടിച്ച് രണ്ടു വയസുകാരി മരിച്ചു. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാനയിലെ ജീതുവാഗു ഗ്രാമത്തിലാണ് സംഭവം.മുളുഗു എംഎൽഎ സീതാക്ക സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ബൈക്കിൽ ഇടിച്ചത്. കുട്ടികളുമായി അംഗൻവാടിയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ എംഎൽഎ പിന്നീട് ആശുപത്രിയിൽ എത്തി കാണുകയും ചെയ്തു.