കൊച്ചി: കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും.
ക്യാമ്പസിലെ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോളേജിലെ പൂർവ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവർ അന്വേഷണ പരിധിയിലുണ്ട്.
ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് പൂർവ്വ വിദ്യാർത്ഥിയാണെന്നാണ് പൊലീസ് അനുമാനം. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂർവ്വ വിദ്യാർത്ഥിക്കെതിരായ തെളിവുകള്‍ ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം സ്വദേശിയായ പൂർവ്വ വിദ്യാർത്ഥിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപകമാക്കി. റെയ്ഡിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് നിഗമനം.
ആകാശിനെ വീണ്ടും ചോദ്യം ചെയ്യും.നിലവില്‍ റിമാൻഡിലായ മുഖ്യപ്രതി ആകാശിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷയും പൊലീസ് ഉടൻ കോടതിയില്‍ സമർപ്പിക്കും.