Spread the love

ഇടുക്കി : കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ നേതൃത്വത്തിൽ ഇന്നലെ വൻ സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയ സംഭവത്തിന് പിന്നാലെ ഈരാറ്റുപേട്ട, ശാന്തൻപാറ, ഉപ്പുതറ എന്നിവിടങ്ങളിൽ

video
play-sharp-fill

നടത്തിയ പരിശോധനയിൽ 2604 ജലാറ്റിൻ സ്റ്റിക്കുകളും 8701 ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലിയേയും, മുഹമ്മദ് ഫാസിലിനേയും ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കളുമായി കഴിഞ്ഞ ദിവസം ഷിബിലിയും, മുഹമ്മദ് ഫാസിലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലായി നടത്തിയ വ്യാപക പരിശോധനയിലാണ് ഈരാറ്റുപേട്ടയിലെ ഗോഡൗണിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.