സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ നടൻ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Spread the love

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ നടൻ തൂങ്ങി മരിച്ച നിലയിൽ.

video
play-sharp-fill

കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്. കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ നായനാരുടെ വേഷം ചെയ്യാനാണ് കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈകിട്ട് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.