video
play-sharp-fill

സമരവീര്യത്തിന്റെ ഇരുപത്തിയേഴാം നാൾ.. വനിതാ ദിനത്തിൽ ആശാ വർക്കർമാരു‌ടെ മഹാസംഗമം; സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ സ്വാഗതം ചെയ്ത് ആശാ വർക്കർമാർ; വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും

Spread the love

തിരുവനന്തപുരം: വനിതാ ദിനത്തിൽ മഹാസംഗമം നടത്താനൊരുങ്ങി ആശാ വർക്കർമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വർക്കർമാർ സ്വാഗതം ചെയ്തിട്ടുണ്ട്.

സമരത്തിന്‍റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്.

വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ഇപ്പോഴും ഇതുവരെയും അനുനയ ചർച്ചകൾക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.