പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം നടന്നു

പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം നടന്നു

സ്വന്തംലേഖകൻ

കോട്ടയം : പഞ്ചദിവ്യദേശ ദർശന്റെ ആഭിമൂഖ്യത്തിൽ തൃച്ചിറ്റാറ്റ് പഞ്ച പാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന “പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം ക്ഷേത്ര സന്നിധിയിൽ നടന്നു.
ബി. രാധാകൃഷ്ണ മേനോൻ
അദ്ധ്യക്ഷത വഹിച്ചു. പഞ്ചപാണ്ഡവമഹാവിഷ്ണു ക്ഷേത്രോപദേശക സമിതി അംഗങ്ങളും മുൻ ഭാരവാഹികളും ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുത്തു.
കുന്തിദേവി തന്റെ മക്കൾക്കുവേണ്ടി നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു പൂജയും അഭീഷ്ട വഴിപാടുകളും അഞ്ച് ദിവസവും യജ്ഞ ശാലയിൽ നടക്കും.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി( ഓാ൪ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം, പോത്തൻ കോട്) ഡോ. കെ. എസ്. രാധാകൃഷ്ണൻ, (മുൻ വൈസ് ചാൻസലർ, കാലടി സർവ്വകലാശാല) അഡ്വ. ജയ സൂര്യൻ പാല, പ്രൊഫ.ഉണ്ണിക്കൃഷ്ണൻ, (പ്രിൻസിപ്പൽ. സംസ്കൃത കോളേജ്, തിരുവനന്തപുരം) ഡോ. വിജയമോഹനൻ,റാന്നി, ഡോ. എസ്. ഹരികൃഷ്ണൻ, കോട്ട, ശ്രീഹരി പള്ളിക്കൽ, അഡ്വ. സുഭാഷ് ചന്ദ്(കേരള ഹൈക്കോ൪ട്ട്) രാഹുൽ ഈശ്വ൪ എന്നീ പ്രമുഖ വ്യക്തികൾ മഹാഭാരതത്തെ അധികരിച്ച് നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയും ആണ് മേയ് 28 മുതൽ ജൂൺ2 വരെ നടക്കുന്ന സത്രത്തോനുടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടു ള്ളത്. യജ്ഞ ശ്രേഷ്ഠൻ അമനകര വ്യാസൻ ആണ് യജ്ഞാചാര്യൻ. ചെങ്ങന്നൂർ മുണ്ടൻകാവ് എൻ.എസ്.എസ്.നാലാം നമ്പർ വനിതാ സമാജം പ്രസിഡന്റ് തങ്കം ജി. നായരിൽ നിന്ന് ബി. രാധാകൃഷ്ണ മേനോൻ ആദ്യ സംഭാവന സ്വീകരിച്ചു.
പ്രസാദ് തിരമത്തിനെ പബ്ലിസിറ്റി കൺവീനറായും
ടി. പി. ജയദേവ ശ൪മ ശ്രീമംഗലത്തിനെ ഫിനാൻസ് കൺവീനറായും യോഗം തെരഞ്ഞെടുത്തു.
യോഗത്തിൽ കവി ഒ. എസ് ഉണ്ണിക്കൃഷ്ണൻ, ജി. മധുസൂദനൻ സോപാനം പ്രസാദ് പുലിയൂർ, സജികുമാ൪ തൃക്കോടിത്താനം രാജീവ് പുലിയൂർ, നാണപ്പൻ മുണ്ടൻകാവ്, പ്രദീപ് കുമാർ മഠത്തിൽ പറമ്പിൽ എന്നിവ൪ സംസാരിച്ചു.