Spread the love

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്‌ന (38) ആണ് മരിച്ചത്.

video
play-sharp-fill

കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

അഞ്ച് മാസം ​ഗർഭിണിയായിരുന്നു ജിസ്ന. രോ​ഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കാണിച്ചിരുന്നില്ല. ​ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോ​ഗ്യപ്രവർത്തകർ പെരുവയൽ പഞ്ചായത്തിലെ കിണർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ രോ​ഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.