ബെംഗളൂരുവിൽ നിന്ന് എത്തിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിൽപ്പന; സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിനിടെ ദന്ത ഡോക്ടർ പിടിയിൽ; ഇയാളിൽനിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Spread the love

പാലക്കാട്: ദന്ത ഡോക്‌ടറെ 15 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പാലക്കാട്, കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്‌ണുരാജ് അറസ്‌റ്റിലായത്.

video
play-sharp-fill

ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. രണ്ട് മാസമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരി കോഴിക്കോട് ടൗൺ, എൻ.ഐ.ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിപുലമായ തോതിലാണ് വിൽപന നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള മൊത്തവിതരണക്കാരിൽ നിന്നും ഇയാൾ ലഹരി എത്തിച്ചിരുന്നു. പ്രതി എല്ലാവിധ ലഹരിയും ഉപയോഗിക്കുന്നതായും പൊലീസ് പറഞ്ഞു.