കോട്ടയം ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്; പരിക്കേറ്റവർ കോട്ടയം ജില്ലാ ആശുപത്രിയിൽ

Spread the love

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്.

video
play-sharp-fill

അപകടത്തിൽ പരിക്കേറ്റ അഭിനവ്, ദീപക് എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അറരയോടെയായിരുന്നു സംഭവം.

എതിർ ദിശയിൽ നിന്നെത്തിയ കാറും ബൈക്കും ബൈപ്പാസിൽ മുപ്പായിപ്പാടം റോഡ് ഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ രണ്ടു പേരേയും ആശുപത്രിയിൽ എത്തിച്ചത്