കുമരകത്ത് തരിശ് പാടത്തിന് തീപിടിച്ചു: ഇന്നു രാവിലെയാണ് തീപിടുത്തമുണ്ടായത്: നാട്ടുകാരും റിസോർട്ട് ജിവനക്കാരും ചേർന്ന് തീയണച്ചു.

Spread the love

കുമരകം : കുമരകത്ത് തരിശ് പാടത്തിന് തീപിടിച്ചു. ഇന്നു രാവിലെ
പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. കാറ്റിൽ തീ പടർന്നു പിടിച്ചത് പരിഭ്രാന്തി പരത്തി.

video
play-sharp-fill

ബാക് വാട്ടർ റിപ്പിൾസിനു സമീപമുള്ള വെള്ളാപ്പള്ളി തരിശ് പാടത്താണ് തീപിടുത്തമുണ്ടായത്.

പാടത്തെ പുല്ലിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സിനെ വിളിച്ചെങ്കിലും അവർ വരാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകി.ഉടനെ നാട്ടുകാരും റിസോർട്ടിലെ ജീവനക്കാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു.

മറ്റു കുഴപ്പങ്ങളൊന്നുമില്ല.

തീപിടിച്ചത് എവിടെ നിന്നാണ് എന്നു വ്യക്തമല്ല.