വൻ മയക്കുമരുന്ന് വേട്ട… ബെംഗളൂരുവിൽനിന്ന് എത്തിച്ച് കേരളത്തിൽ വിൽപ്പന നടത്തുക ലക്ഷ്യം; 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Spread the love

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി.

കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് വൻതോതിൽ ലഹരി പൊലീസ് പിടികൂടിയത്.

മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഎയുമായി അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ വീടിന്റെ പരിസരത്തു നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.