നിങ്ങൾ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ മൂടി പല നിറങ്ങളിലുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ ? ; കുപ്പിക്കുള്ളിൽ  നിറച്ചിരിക്കുന്ന വെള്ളത്തെ കുറിച്ച്‌ ഈ മൂടികൾ സൂചിപ്പിക്കുന്നത് എന്താണെന്ന് അറിഞ്ഞിരിക്കാം 

Spread the love

കുപ്പിവെള്ളം വാങ്ങിക്കുകയും കുടിക്കുകയും ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും. പ്രത്യേകിച്ച്‌ യാത്രയിലാണെങ്കിൽ  നമ്മൾ വീട്ടിൽ നിന്ന് കൈയിൽ കരുതിയാൽ പോലും അത് തികയാതെ വരുമ്പോളാണ്  വാങ്ങാൻ  നിർബന്ധിതരാവുന്നു.

എന്നാൽ  നിങ്ങൾ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ മൂടി (ബോട്ടിൽ ക്യാപ്) പല നിറങ്ങളിലുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ ?

ഇവ എന്തിനാണെന്നോ എന്താണ് സൂചിപ്പിക്കുന്നതെന്നോ നിങ്ങൾക്കറിയുമോ..? നോക്കാം.
കുപ്പിക്കുള്ളിൽ  നിറച്ചിരിക്കുന്ന വെള്ളത്തെ കുറിച്ച്‌ ഈ മൂടികൾ സൂചിപ്പിക്കുന്നത് എന്താണെന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലതരം നിറത്തിലുള്ള മൂടികൾ കൊണ്ട് അടയ്ക്കുന്ന കുപ്പികളിൽ  പാനീയങ്ങൾ  കാണാറുണ്ട്.

നീലനിറത്തിലെ മൂടി

വിപണിയിലെ ഈ പാനീയക്കുപ്പികളിലെ മൂടികൾ നീലനിറത്തിലുള്ളതാണെങ്കിൽ  അതിലെ വെള്ളം മിനറൽ  വാട്ടർ  ആയിരിക്കും.

പച്ചനിറത്തിലെ മൂടി

ഇനി കുപ്പിവെള്ളത്തിന്റെ മൂടി പച്ചനിറത്തിലുള്ളതാണെങ്കില് ആ വെള്ളത്തില് രുചികള് ചേര്ത്തിട്ടുണ്ടെന്നാണ് അര്ഥമാക്കുന്നത്.

വെള്ള നിറത്തിലുള്ള മൂടി

ഇനി വെള്ളത്തിന്റെ കുപ്പിയുടെ അടപ്പ് വെള്ളനിറമാണെങ്കില് അതിനര്ത്ഥം മെഷിന് ഉപയോഗിച്ച്‌ വെള്ളം ശുദ്ധീകരിച്ചിട്ടുണ്ടെന്നാണ് (പ്രോസസ് ചെയ്യുക).

കറുപ്പ്

കറുപ്പ് നിറത്തിലുള്ള മൂടിയാണെങ്കില് വെള്ളത്തില് ആല്ക്കലൈന് സ്വഭാവമുണ്ടായിരിക്കും. ഈ വെള്ളം വിലകൂടിയതും സാധാരണ വെള്ളത്തേക്കാള് ആരോഗ്യത്തിന് നല്ലതുമാണ്.

മഞ്ഞനിറമുള്ള മൂടി

മഞ്ഞ നിറമുള്ള മൂടിയാണെങ്കില് വെള്ളത്തില് വിറ്റാമിനുകളും ഇലക്‌ട്രോലൈറ്റുകളും കലര്ന്നിട്ടുണ്ടാകുമെന്ന് അര്ത്ഥമാക്കുന്നു.