മലപ്പുറത്ത് യുവതിയുടെ കൈ റൈസ് മില്ലിലെ മെഷീനില്‍ കുടുങ്ങി ; അപകടത്തിൽ വലതു കൈ പൂർണ്ണമായും അറ്റുപോയി

Spread the love

മലപ്പുറം :  ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷിനില്‍ കൈ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്. കക്കിടിപ്പുറം സ്വദേശി പുഷ്പ(40) യ്ക്കാണ് പരിക്കേറ്റത്.

video
play-sharp-fill

രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുകയാണ് പുഷ്പ. ഇന്ന് ജോലിചെയ്യുന്നതിനിടെ മെഷനില്‍ കൈ കുടുങ്ങുകയായിരുന്നു. അപകടത്തിൽ വലതു കൈ പൂർണ്ണമായും അറ്റുപോയി.

ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പുഷ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group