Spread the love

കോട്ടയം: മലയാളിയുടെ കടലിൽ ഉറക്കം തായ്ലന്റിൽ തരംഗമായി.ശനിയാഴ്ച രാവിലെ തായ്ലന്റിലെ പട്ടായ് എന്ന ബീച്ചിലെ കടലിൽ ഒരാൾ പൊങ്ങിക്കിടക്കുന്നതു കണ്ട് ടൂറിസ്റ്റുകളടെ

video
play-sharp-fill

നിരീക്ഷണത്തിനായി എർപ്പെടുത്തിയ ഡ്രോൺ കടലിന് മുകളിൽ വട്ടമിട്ട് പറന്നു. ഡ്രോൺ നിരീക്ഷണത്തിൽ മരിച്ചയാളുടെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഒരാൾ ഉറങ്ങികിടക്കുകയാണന്ന് മനസിലായി വീഡിയോ പകർത്തി.

വെള്ളത്തിന് മുകളിൽ കിടന്നുറങ്ങിയത് മറ്റാരുമല്ല കോട്ടയത്തെ സാമൂഹ്യ പ്രവർത്തകനും ലയൺസ് ക്ലബ് പി ആർ ഒ യുമായ എം.പി.രമേഷ് കുമാറായിരുന്നു. പട്ടായ് ടൂറിസം ഡിപ്പാർട്ട്മെൻ്റ് ആണ് 30 മിനിട് വെള്ളത്തിന് മുകളിൽ കിടന്നുറങ്ങുന്നത് ഡ്രോൺ ഉപയോഗിച്ച് ഫോട്ടോ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തായ്ലന്റിലെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി .
ബാങ്കോക്ക് സീനിയർ ചേംബർ യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ

പങ്കെടുക്കുന്നതിനാണ് രമേഷ് കുമാർ എത്തിയത്. രമേഷിന്റെ കടലിലുറക്കം കാണുവാൻ ബീച്ചിൽ വന്ന ആളുകളും ഒത്തു ചേർന്നു. രമേഷ് കുമാർ കഴിഞ്ഞ 30 വർഷമായി യോഗ പ്രാക്ടീസ് ചെയ്യുന്ന ആളാണ്.

അതിനാലാണ് ഇങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്നത്. ഡ്രോൺ ഫോട്ടോ എടുത്തത് അറിയാതെ 30 മിനിട്ട് രമേഷ് കുമാർ വെള്ളത്തിൽ കിടന്നു.
കടലിൽ ഇറങ്ങുന്നവരെ നിരീക്ഷിക്കുന്നതിനാണ് ഡ്രോൺ ഉപയോഗിക്കുന്നത്