
കോട്ടയം: കോട്ടയം ഗവൺമെൻ്റ് കോളേജ് റാഗിങ്ങിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ച് കൗൺസിൽ. പ്രതികളായ അഞ്ചു വിദ്യാർത്ഥികളുടെ തുടർപഠനം വിലക്കാൻ തീരുമാനം. രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, റിജിൽ ജിത്ത്, എൻ.വി. വിവേക് പഠനമാണ് വിലക്കാൻ തീരുമാനമായത്.
ആതുരസേവന രംഗത്തേക്ക് പ്രവർത്തിക്കേണ്ടവരാണ് മനുഷ്യത്വരഹിതമായ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. സേവനമനുഷ്ഠിക്കേണ്ടവർ മറ്റൊരാളുടെ വേദനയിൽ പൊട്ടിച്ചിരിക്കുന്നത് മനുഷ്യമനസാക്ഷിക്ക് നിരക്കാത്തതാണെന്ന നിലപാടിലാണ് പുതിയ തീരുമാനം.
അതേസമയം ക്രൂര രാഗിംഗിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടെടുത്ത പോലീസ്. റാഗിംഗ് നടന്ന മുറിയിൽ നിന്നും കത്തിയും കൊമ്പസും ഡമ്പലും കരിങ്കൽകഷണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച മുറിവുകളിൽ ഒഴിക്കാൻ ഉപയോഗിച്ച ലോഷനും കണ്ടെത്തി. മുറിയിലെ മുഴുവൻ സാധനങ്ങളും കസ്റ്റഡിയിലെടുത്ത പോലീസ് മുറി സീൽ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







